ന്യൂനപക്ഷ പദവി: അപേക്ഷകള്‍ സപ്തംബര്‍ ആറിനു പരിഗണിക്കും
ദില്ലി: ന്യൂനപക്ഷ പദവി ലഭിക്കുന്നതിന് കേരളത്തിലെ 17 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിക്കുന്നത് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ സപ്തംബര്‍ ആറിലേക്ക് മാറ്റി.
11 സ്വാശ്രയ പ്രഫഷണല്‍ കോളജുകളുടെയും ഏഴ് സ്കൂളുകളുടെയും ന്യൂനപക്ഷ പദവി സംബന്ധിച്ച അപേക്ഷ പരിഗണിക്കുന്നതാണ് കമ്മിഷന്‍ സപ്തംബര്‍ ആറിലേക്ക് മാറ്റിയത്. സംസ്ഥാന സര്‍ക്കാര്‍ കൗണ്‍സിലര്‍ പി.വി. ദിനേശന് അസുഖം കാരണം വ്യാഴാഴ്ച കേസ് വാദിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ കമ്മിഷനെ അറിയിച്ചതിനെതുടര്‍ന്നാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
പെരിന്തല്‍മണ്ണഎംഇഎസ് മെഡിക്കല്‍ കോളജ്, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്, ദന്തല്‍ കോളജ്, നഴ്സിംഗ് കോളജ്, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, ദന്തല്‍ കോളജ്, നഴ്സിംഗ് കോളജ് എന്നീ സ്വാശ്രയ കോളജുകളാണ് ന്യൂനപക്ഷ പദവി വേണമെന്ന ആവശ്യവുമായി കമ്മിഷനെ സമീപിച്ചിരിക്കുന്നത്.












Click it and Unblock the Notifications