Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഗുജറാത്ത് കലാപം

ദില്ലി: 12-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള എന്‍സിഇആര്‍ടിയുടെ പാഠപുസ്തകത്തില്‍ ഗുജറാത്ത് കലാപം പാഠ്യവിഷയമാക്കുന്നു.

സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ പ്രധാന സംഭവങ്ങളായ അയോധ്യാ പ്രശ്നവും 1984ലെ സിക്ക് കൂട്ടക്കൊലയും പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതലാണ് പുസ്തകം നിലവില്‍ വരിക.

സമീപകാല പ്രശ്നങ്ങളും വെല്ലുവിളികളും എന്ന അധ്യായത്തിലാണ് അയോധ്യാ പ്രശ്നവും ഗുജറാത്ത് കലാപവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക പ്രശ്നങ്ങളും സംഘര്‍ഷങ്ങളും എന്ന അധ്യായത്തില്‍ 1984ലെ സിക്ക് കൂട്ടക്കൊല ഉള്‍പ്പെടുത്തിയിരിക്കുന്നു.

നിഷ്പക്ഷമായ രീതിയിലാണ് പുസ്തകങ്ങള്‍ എഴുതിയിരിക്കുന്നതെന്നും ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന യാതൊന്നും പുസ്തകത്തിലില്ലെന്നും പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന പാനലിന്റെ മുഖ്യഉപദേഷ്ടാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

സമൂഹത്തെ സ്വാധീനിക്കുന്ന പ്രധാന സംഭവങ്ങള്‍ മാറ്റിനിര്‍ത്തി പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പാക്കാനാവില്ലെന്നും അതിനാല്‍ അടിയന്തിരാവസ്ഥ ഉള്‍പ്പെടെയുള്ള വിവിധ സംഭവങ്ങള്‍ പരാമര്‍ശിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരെ കൂട്ടക്കൊല ചെയ്ത സംഭവമായാണ് ഗുജറാത്ത് കലാപത്തെ പുസ്തകത്തില്‍ ചിത്രീകരിക്കുക. അതേ സമയം ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കില്ലെന്ന് എന്‍സിഇആര്‍ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

അതിനിടെ ഗുജറാത്ത് കലാപം പാഠ്യവിഷയമാക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+