സ്വാശ്രയം: സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ മറുപടി നല്‍കി
ദില്ലി: സ്വാശ്രയ കേസില്‍ മാനേജ്മെന്റുകളുടെ സത്യവാങ്മൂലത്തിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ മറുപടി നല്‍കി. സുപ്രിം കോടതി ആവശ്യപ്പെട്ട പ്രകാരം മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച രേഖകള്‍ അവരുടെ വാദങ്ങള്‍ ശരിയെന്ന് തെളിയിക്കാന്‍ അപര്യാപ്തമാണെന്ന് മറുപടിയില്‍ ചൂണ്ടിക്കാട്ടി.
സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകളുടെ കണ്‍സോര്‍ഷ്യം പ്രവേശനപരീക്ഷ നടത്തിയതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കോളജുകള്‍ നടത്തിയ പ്രവേശനപരീക്ഷകള്‍ ക്രമത്തിലല്ലെന്നും അതിന് സാധുതയില്ലെന്നും സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications