വേണുഗോപാല്‍ എയിംസ് ഡയറക്ടറായി തുടരും
ദില്ലി: ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടറായി പി.വേണുഗോപാലിന് നവംബര്‍ ഏഴ് വരെ തുടരാമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവായി.
കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസുമായുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് വേണുഗോപാലിനെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തെ ചോദ്യം ചെയ്ത വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്റേ അനുവദിച്ചിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിച്ചപ്പോഴാണ് വേണുഗോപാലിന് നവംബര്‍ ഏഴ് വരെ എയിംസ് ഡയറക്ടറായി തുടരാമെന്ന് ഹൈക്കോടതി വിധിച്ചത്. കേസ് ഇനി നവംബര്‍ ഏഴിന് പരിഗണിക്കും.












Click it and Unblock the Notifications