പരിഹാരക്രിയ മുഖ്യതന്ത്രിയുമായി ആലോചിച്ച്: രാജീവര്
പത്തനംതിട്ട: ശബരിമലയില്‍ ജൂണ്‍ 16 മുതല്‍ 19 വരെ നടന്ന ദേവപ്രശ്നം അനുസരിച്ചുള്ള പരിഹാരക്രിയകള്‍ മുഖ്യതന്ത്രി കണ്ര് മഹേശ്വരരുമായി ആലോചിച്ചതിനു ശേഷമേ ചെയ്യൂവെന്ന് തന്ത്രി കണ്രര് രാജീവര് പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറഞ്ഞതു പോലെ ചിങ്ങം ഒന്നിന് പരിഹാരകര്‍മങ്ങള്‍ തുടങ്ങാനാവില്ല. മുതിര്‍ന്ന തന്ത്രിയുമായി ആലോചിച്ചതിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ.
ശബരിമലയുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിന് താനില്ല. അതുകൊണ്ടു തന്നെ പരിഹാര കര്‍മം ചെയ്യുന്ന കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയമുണ്ടായതിനു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യൂ. അതേ സമയം ക്ഷേത്രത്തിന്റെ ആത്മീയശക്തി വര്‍ധിപ്പിക്കുന്ന പൂജകള്‍ നടത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് രാജീവര് വ്യക്തമാക്കി.
ചിങ്ങം ഒന്നു മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് തന്ത്രിയായി നിയോഗിക്കപ്പെട്ട രാജീവര് ബുധനാഴ്ച സന്നിധാനത്തെത്തി. ചിങ്ങം ഒന്ന് വ്യാഴാഴ്ച രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ പൂജകള്‍ ആരംഭിച്ചു.
പമ്പയിലെ ഗണപതി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ലക്ഷാര്‍ച്ചന നടത്തുമെന്ന് രാജീവര് അറിയിച്ചു.












Click it and Unblock the Notifications