പുതുവര്‍ഷ പുലരിയുമായി ചിങ്ങം പിറന്നു
തിരുവനന്തപുരം: മലയാളികള്‍ക്ക് പുതുവര്‍ഷ പുലരിയുമായി ചിങ്ങം പിറന്നു. സമൃദ്ധിയുടെ പൊന്‍നിറമണിഞ്ഞ പ്രതീക്ഷകളുമായാണ് പുതുവര്‍ഷം പിറക്കുന്നത്.
കാറും കോളും നിറഞ്ഞ കര്‍ക്കിടകം മലയാളിക്ക് വറുതിയുടെ മാസം കൂടിയായിരുന്നു. രാമായണമാസം പിന്നിടുന്നതോടെ പിറക്കുന്ന ചിങ്ങം ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും വര്‍ണപൊലിമ നിറഞ്ഞ, കര്‍ഷകര്‍ക്ക് പുതുസ്വപ്നങ്ങള്‍ പകരുന്ന സമൃദ്ധിയുടെ മാസമാണ്.
മലയാളവര്‍ഷം 1182ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം നന്മയുടെയും നല്ല ദിനങ്ങളുടേതുമായിരിക്കട്ടെയെന്ന പ്രാര്‍ഥനയാണ് ഓരോ മലയാളിക്കുമുള്ളത്. കര്‍ഷകര്‍ക്ക് ചിങ്ങം ഒന്ന് പ്രതീക്ഷകളുടെ പുലരി കൂടിയാണ്. ചിങ്ങം ഒന്ന് സംസ്ഥാന സര്‍ക്കര്‍ കര്‍ഷകദിനമായാണ് ആചരിക്കുന്നത്.
ആഗസ്ത് 27നാണ് ചിങ്ങമാസത്തിലെ അത്തം. ആദ്യത്തെ പൂക്കളമൊരുക്കി അന്ന് ഓണാഘോഷം ആരംഭിക്കും. സപ്തംബര്‍ അഞ്ചിനാണ് തിരുവോണം.












Click it and Unblock the Notifications