സിപിഎം സംസ്ഥാന കമ്മിറ്റി യോഗം വ്യാഴാഴ്ച
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം എകെജി സെന്ററില്‍ തുടങ്ങും.
സിപിഎം മന്ത്രിമാരുടെ ഒരു വര്‍ഷത്തെ പരിപാടികളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ഓരോ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ രൂപം നല്‍കിയിട്ടുള്ള പരിപാടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും അതാത് വകുപ്പുകളിലെ ഒരു വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ തയ്യാറാക്കി പാര്‍ട്ടികളിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ഇടതുമുന്നണി യോഗം നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് സിപിഐ, ആര്.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് കര്‍മ്മ പരിപാടികള്‍ തയാറാക്കിയിരുന്നു.
പാര്‍ട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കാര്യമായി ചര്‍ച്ചയ്ക്കു വരാനിടയില്ല.