കണ്ഠര് രാജീവര് തന്ത്രിയായി ചുമതലയേറ്റു
ശബരിമല: ശബരിമല ക്ഷേത്രത്തിലെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള തന്ത്രിയായി താഴമണ്‍ മഠത്തിലെ കണ്ഠര് രാജീവര് ബുധനാഴ്ച ചുമതലയേറ്റു.
തന്ത്രിമാര്‍ തമ്മിലുള്ള ധാരണപ്രകാരമാണ് അടുത്ത ഒരു വര്‍ഷം കണ്ഠര് രാജീവര്‍രെ തന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ചിങ്ങം ഒന്ന് മുതല്‍ താന്ത്രിക കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത് രാജീവരായിരിക്കും.
വിവാദങ്ങളില്‍ പെട്ട കണ്ഠര് മേഹനരെ തന്ത്രി സ്ഥാനത്തു നിന്ന് നീക്കിയതായി ദേവസ്വം ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന് തന്ത്രിയെ നീക്കാന്‍ അധികാരമില്ലെന്നായിരുന്നു മുതിര്‍ന്ന തന്ത്രി കണ്ഠര് മോഹനരുടെ നിലപാട്. എങ്കിലും വിവാദങ്ങളൊഴിവാക്കാനായി രാജീവരെ അടുത്ത ഒരു വര്‍ഷത്തേക്ക് തന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കീഴ്വഴക്കമനുസരിച്ച് താഴമണ്‍മഠത്തിലെ തന്ത്രി കണ്ഠര് നീലകണ്ഠര്‍ക്കായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ താന്ത്രികച്ചുമതലയെങ്കിലും ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അദ്ദേഹം ചുമതല കണ്ഠര് മോഹനര്‍ക്ക് നല്‍കുകയായിരുന്നു. അതിനിടെ കണ്ഠര് നീലകണ്ഠര് മരണപ്പെടുകയും ചെയ്തു.
മുതിര്‍ന്ന തന്ത്രിയായ കണ്ഠര് മഹേശ്വരരാണ് ആഗസ്ത് ഒമ്പതിന് നടന്ന ശബരിമലയിലെ നിറപുത്തരിയാഘോഷങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചത്.












Click it and Unblock the Notifications