കൂടുതല്‍ വിമാന സര്‍വീസുകള്‍ വേണം: വി.എസ്
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കേരള-ഗള്‍ഫ് സെക്ടറിലെ നിലവിലുള്ള വിമാനക്കൂലി കുറയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിമാനനിരക്ക് കൂട്ടിയതും ആവശ്യത്തിന് വിമാന സര്‍വീസുകളില്ലാത്തതും മൂലം ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ബുദ്ധിമുട്ട് നേരിടുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനും പ്രവാസികാര്യമന്ത്രി വയലാര്‍ രവിക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.












Click it and Unblock the Notifications