Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡി.കോളജ് വികസന റിപ്പോര്‍ട്ട് ഉടന്‍ നല്‍കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വികസന സാധ്യതകള്‍ പരിശോധിച്ച് എത്രയും പെട്ടെന്ന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിദഗ്ധ സംഘം അറിയിച്ചു.

ഡോ.ബദരിനാഥിന്റെ നേതൃത്വത്തിലുളള സംഘമാണ് മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുന്നത്. ബദരീനാഥിന് പുറമേ ഡോ.ബാലചന്ദ്രന്‍, ഡോ.ശ്രീധര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇതുവരെയുള്ള പരിശോധനകള്‍ തൃപ്തികരമാണെന്ന് സംഘം അറിയിച്ചു.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് തിരുവനന്തപുരം മെഡിക്കല്‍ കോളജിനായി പ്രഖ്യാപിച്ച 100 കോടി രൂപയുടെ പദ്ധതിയുടെ സാധ്യതാ പഠനത്തിനായാണ് സംഘം എത്തിയത്.

മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകളുടെ വികസനം, ആവശ്യമായ ഉപകരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സംഘം വിലയിരുത്തും. മെഡിക്കല്‍ കോളജ് അധികൃതര്‍ ഉന്നയിച്ച ആവശ്യങ്ങളും സംഘം പരിശോധിക്കും. സംഘം വെള്ളിയാഴ്ചയും മെഡിക്കല്‍കോളജില്‍ പരിശോധന നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+