സ്വാശ്രയ കേസ്: തിങ്കളാഴ്ചയും വാദം തുടരും
ദില്ലി: സ്വാശ്രയ കേസില്‍ സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ തിങ്കളാഴ്ചയും വാദം തുടരും. വെള്ളിയാഴ്ച സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായില്ല.
സ്വാശ്രയ നിയമത്തിന്റെ ഭരണഘടനാ സാധുത ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ.കെ.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടു. പ്രവേശനപരീക്ഷയ്ക്ക് നിയമസാധുതയില്ല. പ്രവേശനപരീക്ഷ ശരിയായി നടത്തിയിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications