ശബരിമല സ്ത്രീപ്രവേശനം: സുപ്രിം കോടതി നോട്ടീസ് അയച്ചു
ശബരിമല: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദേവസ്വം കമ്മിഷണര്‍, ശബരിമല മുഖ്യതന്ത്രി, പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു.
യംഗ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.
ശബരിമലയില്‍ കോവിലില്‍ കയറി അയ്യപ്പവിഗ്രഹത്തെ തൊട്ടുവെന്ന് നടി ജയമാല നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് വനിതാ അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഏതെങ്കിലും ആചാരത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965ലെ കേരള ഹിന്ദു ആരാധനാലയ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications