കോള കമ്പനികള്‍ നിരോധനത്തിനെതിരെ ഹര്‍ജി നല്‍കി
കൊച്ചി: കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കോളകള്‍ ഉള്‍പ്പെടെയുള്ള ലഘുപാനീയങ്ങള്‍ നിരോധിച്ചതിനെതിരെ കോള കമ്പനികളായ കൊക്ക കോളയും പെപ്സിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
സംസ്ഥാന സര്‍ക്കാരിന് കോള നിരോധിക്കാന്‍ നിയമപരമായി അധികാരമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. നിരോധനത്തിന് കാരണമായി പറയുന്ന കോളയില്‍ കീടനാശിനികളുടെ അളവ് കൂടുതലുണ്ടെന്ന ആരോപണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലും നിരവധി രാജ്യങ്ങളിലും കൊക്ക കോള യാതൊരു നിയന്ത്രണവുമില്ലാതെ വില്‍ക്കുമ്പോള്‍ കേരളത്തില്‍ ഇത് നിരോധിക്കുന്നതിന് പിന്നില്‍ മറ്റ് ചില ലക്ഷ്യങ്ങളുണ്ടെവന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന നിരോധനത്തിനെതിരെ പെപ്സിയും കൊക്കകോളയും വെവേറെ ഹര്‍ജികളാണ് നല്‍കിയത്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകരായ മേനോന്‍ ആന്റ് പൈയിലെ ബാരിസ്റര്‍ കുര്യനാണ് കമ്പനികള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.












Click it and Unblock the Notifications