വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
കല്പറ്റ: വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളിക്കടുത്ത് കുളത്തൂര്‍ പടിവട്ടംപറമ്പില്‍ രാമന്‍കുട്ടി(48)യാണ് വിഷം കഴിച്ച് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് രാമന്‍കുട്ടിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ സാധിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു രാമന്‍കുട്ടിയെന്നും ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു. കൃഷിയാവശ്യത്തിനും മറ്റുമായി ഒരു ലക്ഷത്തോളം രൂപ രാമന്‍കുട്ടി വായ്പയെടുത്തിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
അഞ്ച് സെന്റ് സ്ഥലവും ചെറിയ ഒരു വീടുമായിരുന്നു ഇയാള്‍ക്കുണ്ടായിരുന്നത്. പാട്ടത്തിന് ഭൂമിയെടുത്ത് അതില്‍ ഇഞ്ചി, വാഴ തുടങ്ങിയ കൃഷികള്‍ നടത്തി വരികയായിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഈ കൃഷികള്‍ നശിച്ചിരുന്നു.
രാമന്‍കുട്ടിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ഇതില്‍ ഒരു മകളുടെ വിവാഹം ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.
മൃതദേഹം പുല്‍പ്പള്ളിയിലെ ഒരു സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications