സര്‍ക്കാര്‍ മെച്ചപ്പെടണം: സിപിഎം സംസ്ഥാന കമ്മിറ്റി
തിരുവനന്തപുരം: മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചു. സര്‍ക്കാരിന് ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും ജനങ്ങളില്‍ മതിപ്പും വിശ്വാസവുമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.
എല്‍ഡിഎഫിന്റെ ജനകീയ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കോള നിരോധനം, എന്‍ഡോസള്‍ഫാന്‍ നിരോധനം, കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ നടപടികള്‍, സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു വേണ്ട ചര്‍ച്ചകള്‍ എന്നിവ കൈകൊണ്ടെങ്കിലും കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം സര്‍ക്കാരില്‍ നിന്നും ഉണ്ടാകണമെന്നാണ് യോഗം അഭിപ്രായപ്പെട്ടത്.
ഇതിനായി അടുത്ത ഒരു വര്‍ഷം നടപ്പിലാക്കേണ്ട കര്‍മപദ്ധതിയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications