Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ് ചെയ്യാതെ കസ്റഡിയില്‍ വയ്ക്കരുത്: മന്ത്രി

തിരുവനന്തപുരം: പ്രതികളെ അറസ്റ് ചെയ്യാത ലോക്കപ്പില്‍ വയ്ക്കരുതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഉന്നത ഉദ്യോഗസ്ഥര്‍ പതിവായി പൊലീസ് സ്റേഷനുകളില്‍ പരിശോധന നടത്തി ഇക്കാര്യം ഉറപ്പു വരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടുകൊണ്ടുള്ള പരിശോധന ഇനിയുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങളെ വരിവരിയായി വഴിയില്‍ നിര്‍ത്തി റെക്കോര്‍ഡുകള്‍ പരിശോധിക്കുന്ന പതിവില്‍ മാറ്റം വരുത്തും. ഇത്തരം പരിശോധന ആവശ്യമെങ്കില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് പോയി പരിശോധിക്കണം. അതേ സമയം കള്ളക്കടത്തും ആയുധക്കടത്തും സ്പിരിറ്റ് കടത്തും തടയുന്നതിന് കര്‍ശന പരിശോധനം നടത്തണം.

പൊലീസ് ആക്ടിലും മാന്വലിലും കാലോചിതമായ മാറ്റം വരുത്തും. ഇതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒരു കമ്മിറ്റിയുണ്ടാക്കും. ഈ കമ്മിറ്റിയായിരിക്കും വേണ്ട മാറ്റങ്ങള്‍ വരുത്തുക.

രാസപരിശോധന ആവശ്യമില്ലാത്ത കേസുകളില്‍ ഒരു മാസത്തിനുള്ളില്‍ പൊലീസ് നടപടിയെടുക്കണം. കൂടുതല്‍ അന്വേഷണം ആവശ്യമുള്ള കേസുകള്‍ അതിന്റെ സ്വഭാവം അനുസരിച്ച് തീര്‍ക്കണം.

ഏത് റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാനും ജനങ്ങള്‍ക്ക് സാധിക്കണം. എല്ലാ പൊലീസ് സ്റേഷനുകളിലും റിസപ്ഷന്‍ കൗണ്ടറുകള്‍ തുറക്കും. ജില്ലാ പൊലീസ് ഉന്നതാധികാരി എല്ലാ മാസത്തിലും ഒരു തവണ ജനങ്ങളില്‍ നിന്ന് നേരിട്ട് പരാധികള്‍ സ്വീകരിക്കണം. മൂന്ന് മാസത്തിലൊരിക്കല്‍ എംപിമാരുമായും എംഎല്‍എമാരുമായും തദ്ദേശ സ്വയംഭരണ തലവന്‍മാരുമായും അവര്‍ ആശയവിനിമയം നടത്തണം.

എല്ലാ പരാതികളും രജിസ്റര്‍ ചെയ്തതിനു ശേഷം രസീതുകള്‍ നല്‍കണം. ഒരു കേസ് രജിസ്റര്‍ ചെയ്തു കഴിഞ്ഞാല്‍ എഫ്ഐആറിന്റെ പകര്‍പ്പ് പരാതിക്കാര്‍ക്ക് നല്‍കണം.

ഉന്നത പൊലീസുകാരുടെ എണ്ണം കൂടുതലായിരിക്കുമ്പോള്‍ ലോക്കല്‍ പൊലീസുകാരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ പൊലീസില്‍ കൂടുതല്‍ പൊലീസുകാര്‍ എത്തിയെങ്കില്‍ മാത്രമേ എല്ലാ കാര്യങ്ങളും വേണ്ട രീതിയില്‍ നടക്കുകയുള്ളൂ. ഇവരുടെ എണ്ണം കൂട്ടുന്നത് നയപരമായ കാര്യമാണ്. മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+