ശ്രീറാം ഭരത് സിയാല്‍ എംഡിയായി സ്ഥാനമേറ്റു
കൊച്ചി: കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍)യുടെ പുതിയ മാനേജിംഗ് ഡയറക്ടറായി ശ്രീറാം ഭരത് സ്ഥാനമേറ്റു.
ചെന്നൈയിലെ ഇന്‍കം ആന്റ് വെല്‍ത്ത് അപ്പാലെറ്റ് ട്രിബ്യൂണലിന്റെ അഡീഷണല്‍ കമ്മിഷണറായിരുന്നു ശ്രീറാം ഭരത്. രണ്ട് മാസം മുമ്പാണ് ഇദ്ദേഹത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സിയാല്‍ എംഡിയായി നിയമിച്ചത്.
ദില്ലി സര്‍വകലാശാലയില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയ നാല്പത്തിയൊന്നുകാരനായ ശ്രീറാം ഭരത് അന്തര്‍ദേശീയ ബിസിനസ് ഫിനാന്‍സിലാണ് വൈദഗ്ധ്യം നേടിയിരിക്കുന്നത്.












Click it and Unblock the Notifications