മൈത്രി: ജോസഫിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്
കൊച്ചി: മൈത്രി ഭവനപദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫിനെ പ്രതിയാക്കാന്‍ വേണ്ട തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം ഭവന പദ്ധതിയില്‍ ക്രമക്കേടുകള്‍ ഉണ്ട്. പദ്ധതി ചെലവുകള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട അധികൃതര്‍ തങ്ങളുടെ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിച്ചിട്ടില്ല. റവന്യു, പഞ്ചായത്ത്, ഭവനനിര്‍മാണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ട്. കേസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ സിബി മാത്യൂസ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ക്രമക്കേടുകള്‍ പുറത്തുവരുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട് പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാജേഷ് നല്‍കിയ റിട്ട് ഹര്‍ജിയിന്മേലാണ് വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയത്.












Click it and Unblock the Notifications