കൊക്ക കോള വിരുദ്ധ സമരം അവസാനിപ്പിച്ചു
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിക്കെതിരെ ആദിവാസി സംരക്ഷണ സമിതി നടത്തിവന്ന സമരം അവസാനിപ്പിച്ചു. അതേ സമയം പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമരസമിതി സമരം തുടരും.
ആദിവാസി സംരക്ഷണ സമിതി നേതാക്കളായ മയിലയമ്മയും വേലൂര്‍ സ്വാമിനാഥനുമാണ് സമരം അവസാനിപ്പിക്കുന്നതായി വാര്‍ത്താസമ്മേളമനത്തില്‍ അറിയിച്ചത്.
കൊക്ക കോളയുടെയും പെപ്സിയുടെയും ഉത്പാദനവും വിതരണവും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തിലാണ് സമരം നിര്‍ത്തുന്നത്. നഷ്ടപരിഹാരത്തിനായി സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തും- ഇരുവരും വ്യക്തമാക്കി.
1587 ദിവസമാണ് സമര സമിതി പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിക്കെതിരെ സമരം നടത്തിയത്.












Click it and Unblock the Notifications