ചെറിയാന്‍ ഫിലിപ് കെടിഡിസി ചെയര്‍മാന്‍
തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെടിഡിസി) ചെയര്‍മാനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു.
മുന്‍ കോണ്‍ഗ്രസ് നേതാവായ ചെറിയാന്‍ ഫിലിപ് 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് ജയസാധ്യതയില്ലാത്ത സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം പുല്‍പ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതുപിന്തുണയോടെ മത്സരിച്ചെങ്കിലും തോറ്റു.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്ലൂപ്പാറ മണ്ഡലത്തില്‍ ഇടതുസ്വതന്ത്രനായി കേരള കോണ്‍ഗ്രസിലെ ജോസഫ് എം.പുതുശേരിക്കെതിരെ മത്സരിച്ചു. ഇടതുതരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിലും ചെറിയാന്‍ ഫിലിപ്പിന് തോല്‍വി നേരിടേണ്ടിവന്നു.
തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഇടതുസഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന് ഒരു പ്രമുഖ സ്ഥാനം നല്‍കാനുള്ള ഇടതുമുന്നണിയുടെ ആലോചനയ്ക്കൊടുവിലാണ് അദ്ദേഹത്തെ കെടിഡിസി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications