കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും: മന്ത്രി
കൊല്ലം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക പാക്കേജില്‍ കേരളത്തിന് വേണ്ട സഹായം ലഭിച്ചില്ലെന്നും കൂടുതല്‍ സഹായത്തിന് വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു.
പാരിപ്പള്ളിയില്‍ കൃഷിവകുപ്പിന്റെ ചടങ്ങില്‍ സംബന്ധിക്കാനെത്തിയതായിരുന്നു മുല്ലക്കര രത്നാകരന്‍. കേരളത്തിനുള്ള സഹായം വെട്ടിച്ചുരുക്കിയതിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ല. അവസാനവട്ട ചര്‍ച്ചകളില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളെയോ ഉദ്യോഗസ്ഥരെയോ കേന്ദ്രം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സഹായം കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ളതല്ല.
കാര്‍ഷിക കടങ്ങള്‍ ഈടാക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം ചില ബാങ്കുകള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പ്രശ്നം സര്‍ക്കാര്‍ കൃത്യമായി മനസിലാക്കി നടപടിയെടുക്കും. വായ്പകള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനായി ഫാം കാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications