പൊലീസ് നിയമനം: വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തുമെന്ന് മന്ത്രി
കണ്ണൂര്‍: പൊലീസ് കോണ്‍സ്റബിള്‍ നിയമത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തുന്നത് സംബന്ധിച്ച കെ.ടി. തോമസ് കമ്മിഷന്റെ ശുപാര്‍ശ പരിഗണിച്ച് വരികയാണ്. കണ്ണൂരിലെ മങ്ങാട്ട് പറമ്പില്‍ കേരള ആംഡ് ഫോഴ്സ് നാലാം ബറ്റാലിയന്റെ പാസ്സിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആഭ്യന്തര മന്ത്രി.
പൊലീസുകാര്‍ക്കിടയിലെ കള്ളന്മാരെ പൊലീസുകാര്‍ തന്നെ കണ്ടെത്തണമെന്ന മന്ത്രി നിര്‍ദേശിച്ചു. അഴിമതി രഹിതമായ ഒരു സേനയായി പൊലീസ് സേനയെ മാറ്റണം.
പൊലീസിന്റെ സാന്നിധ്യത്തില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. പൊലീസ് സേനയ്ക്ക് ഇപ്പോള്‍ നല്‍കുന്ന പരിശീലനം കാലോചിതമായി പരിഷ്ക്കരിക്കും. ഇതിനായി വിദഗ്ധരായ ഉദ്യോഗസ്ഥരെ നിയമിക്കും- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications