മുല്ലപ്പെരിയാര്‍ ഡാമിനു സമീപം ഭൂചലനം
ഇടുക്കി: ഇടുക്കി ജ-ില്ലയിലെ മുല്ലപ്പെരിയാര്‍ ഡാമിനു സമീപം പദ്ധതി പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
ഇടുക്കിയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള റിക്ടര്‍ സ്കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 2.1 ആണ് രേഖപ്പെടുത്തിയത്. ഭൂചലനം അവിടെ നിന്ന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ ആണ്. ഭൂചലനം 41 സെക്കന്റ് നീണ്ടുനിന്നു. ഇതു കൂടാതെ ആലടി, പള്ളം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള റിക്ടര്‍ സ്കെയിലുകളിലും ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്.
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ വെള്ളിമല, മ്ളാപ്പാറ മ്ലാപ്പാറ എന്നിവിടങ്ങളിലുള്ള ഫോറസ്റ്സ്റഷനുകളില്‍ ഭൂചലനം അനുഭവപ്പെട്ടതായി തേക്കടി റെയിഞ്ചോഫീസില്‍ സന്ദേശം ലഭിച്ചു. ഡാമില്‍ നിന്നും 17 കിലോമീറ്റര്‍ അകലത്തിലാണ് ഈ ഫോറസ്റ് സ്റേഷന്‍.
ഭൂചലന സാദ്ധ്യതയുള്ള ഭൗമപാളികള്‍ കടന്നുപോകുന്ന സ്ഥലമാണ് ഇതെന്ന് തിരുവനന്തപുരത്തെ ഭൗമശാസ്ത്ര പഠനകേന്ദ്രം നേരത്തെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഭൂചലനം ഡാമിനെ ബാധിച്ചിട്ടുണ്ടോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.












Click it and Unblock the Notifications