ഐസ്ക്രീം പാര്‍ലര്‍ കേസ്: റജീന ഹാജരായില്ല
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ മുഖ്യസാക്ഷി റജീന ശനിയാഴ്ച കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് കേസ് ആഗസ്ത് 28ലേക്കു മാറ്റി.
കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി റജീനയോട് ആവശ്യപ്പെട്ടിരുന്നു. റജീനക്കും പകരം ഹാജരായ അഭിഭാഷകന്‍ സമാനമായ മറ്റൊരു കേസ് നാലാം മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി നല്‍കി.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മൊഴി മാറ്റിയതിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.അജിതയും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അനൂപ് കൃഷ്ണനും വെവ്വേറെ നല്‍കിയ ഹര്‍ജികളിലാണ് റജീനയോട് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications