ശബരിമലയില്‍ സ്ത്രീകളെ കയറ്റാം: സുധാകരന്‍
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ഇക്കാര്യം സുപ്രിം കോടതിയെ അറിയിക്കുമെന്നും ദേവസ്വം മന്ത്രി ജി.സുധാകരന്‍.
ശബരിമലയിലെന്നല്ല എവിടെയും പുരുഷന്‍മാര്‍ക്കു പ്രവേശനമുണ്ടെങ്കില്‍ സ്ത്രീകള്‍ക്കുമാകാം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഈ നിലപാടില്‍ ഉറച്ചുനില്‍ക്കും. അതേ സമയം സുപ്രിം കോടതി ചോദിച്ചില്ലെങ്കില്‍ ഇക്കാര്യം അങ്ങോട്ടുകയറി പറയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
ശബരിമലയിലെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് ആരാഞ്ഞാല്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി വിധി പ്രകാരം പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ കയറ്റുന്നില്ലെന്ന് അറിയിക്കും. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സര്‍ക്കാര്‍ മാനിക്കുന്നു. അതേ സമയം ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനമാകാമെന്നാണ് സുപ്രിം കോടതി വിധിയെങ്കില്‍ വിധി നടപ്പിലാക്കും.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ ആരെങ്കിലും സുപ്രിം കോടതിയെ സമീപിച്ചാല്‍ അതിനൊപ്പം സര്‍ക്കാര്‍ നില്‍ക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications