കേരളത്തിന് അവഗണന: മുഖ്യമന്ത്രി
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക പാക്കേജില്‍ കേരളത്തെ വേണ്ടതു പോലെ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.
ശനിയാഴ്ച പീപ്പിള്‍സ് ഡെമോക്രസിയുടെ കൊച്ചി എഡിഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസര്‍ക്കാരിന് വാഗ്ദാനം ചെയ്തത് പോലെയുള്ള സഹായമല്ല കിട്ടിയതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി വീണ്ടും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
ഇന്ത്യയിലെ 31 ജില്ലകള്‍ക്കായി 698 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പ്രകാരം കാലി, മത്സ്യ കൃഷി എന്നിവയ്ക്കാണ് സഹായം ലഭിക്കുകയെന്നും ഇത് കേരളത്തിന് ഒരു ഗുണവും ഉണ്ടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications