Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ-ഹൈദരാബാദ് എക്സ്പ്രസില്‍ തീ

സെക്കന്തരാബാദ്: ചെന്നൈ-ഹൈദരാബാദ് എക്സ്പ്രസ് തീവണ്ടിയുടെ അഞ്ച് ബോഗികള്‍ക്ക് തീ പിടിച്ചു. ഹൈദരാബാദിനും സെക്കന്തരാബാദിനും ഇടയില്‍ വച്ചായിരുന്നു തീപിടിത്തമുണ്ടായത്.

ഞായറാഴ്ച രാവിലെ 7.30 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 2753 -ാം നമ്പര്‍ ചെന്നൈ-ഹൈദരാബാദ് എക്സ്പ്രസ് സെക്കന്തരാബാദ് സ്റേഷനില്‍ നിന്നും തിരിച്ച് പത്ത് മിനിട്ട് കഴിഞ്ഞപ്പോഴായിരുന്നു അപകടം സംഭവിച്ചത്. അവസാനത്തെ സ്റോപ്പായ ഹൈദരാബാദില്‍ (നമ്പള്ളി) ഒരു മണിക്കൂര്‍ വൈകി മാത്രമേ എത്തൂവെന്ന് അറിയിച്ചതിനാല്‍ യാത്രക്കാരില്‍ മിക്കവരും സെക്കന്തരാബാദില്‍ ഇറങ്ങിയിരുന്നു. അതിനാല്‍ വന്‍ദുരന്തം ഒഴിവായി.

എഫ് - 10 ബോഗിക്കുള്ളില്‍ നിന്നും ശക്തമായ പുക കണ്ടതിനെത്തുടര്‍ന്ന് തീവണ്ടി നിര്‍ത്തുകയായിരുന്നു. ട്രെയിനിന്റെ അഞ്ച് ബോഗികള്‍ പൂര്‍ണമായും കത്തി നശിച്ചു.

തീപിടുത്തത്തിനുള്ള കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+