ഡാം സുരക്ഷാ സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിനു സമീപം ഭൂചലനമുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡാം സുരക്ഷാ സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ അതോറിറ്റിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപപെട്ടിട്ടുണ്ട്.
സമിതി അംഗവും ചീഫ് എഞ്ചിനീയറുമായ എന്‍.ശശി, ചീഫ് എഞ്ചിനീയര്‍ കെ.കദിവാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഡാം സന്ദര്‍ശിക്കും. ഭൂചലനത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ അറിയിച്ചു.
സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റഡീസി(സെസ്)ന്റെ റിപ്പോര്‍ട്ടില്‍ എഞ്ചിനീയര്‍മാര്‍ ഡാം സന്ദര്‍ശിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications