ഗുരുവായൂര്‍ കീഴ്ശാന്തിയുടെ സസ്പെന്‍ഷന്‍ റദ്ദാക്കി
ഗുരുവായൂര്‍: ഗുരുവായൂര്‍ കീഴ്ശാന്തി കീഴടം രാമന്‍ നമ്പൂതിരിയുടെ സസ്പെന്‍ഷന്‍ റദ്ദാക്കി. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉദയാസ്തമയ പൂജകളുടെ എണ്ണം വര്‍ധിപ്പിച്ച ദേവസ്വം ബോര്‍ഡിന്റെ നടപടിയെ വിമര്‍ശിച്ചതിനാണ് കീഴ്ശാന്തിയെ സസ്പെന്റ് ചെയ്തത്.
കേരള സര്‍വീസ് നിയമം അനുസരിച്ച് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കുറ്റമാരോപിച്ചാണ് രാമന്‍ നമ്പൂതിരിയെ സസ്പെന്റ് ചെയ്തിരുന്നത്. ഈ നടപടിയാണ് ദേവസ്വം അധികൃതര്‍ റദ്ദാക്കിയത്.
ക്ഷേത്രം തന്ത്രി ചോന്നാസ് രാമന്‍ നമ്പൂതിരിപ്പാടിന്റെ വിയോജിപ്പുണ്ടായിട്ടും ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉദയാസ്തമന പൂജയുടെ എണ്ണം ദേവസ്വം ബോര്‍ഡ് വര്‍ധിപ്പിച്ചത് വിവാദമായിരുന്നു. ദേവസ്വം നടപടിയില്‍ രേഖാമൂലമായ വിയോജിപ്പ് ചോന്നാസ് രാമന്‍ നമ്പൂതിരിപ്പാട് നല്‍കിയിരുന്നു. എന്നാല്‍ തീരുമാനം നടപ്പിലായതായി ദേവസ്വം ബോര്‍ഡ് പത്രപരസ്യത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.
ചൊവ്വയും വെള്ളിയും പത്ത് ഉദയാസ്തമന പൂജ നടത്തുന്ന രീതി അടുത്ത വര്‍ഷം ജനവരി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ 40 വര്‍ഷത്തോളമായി പൂജ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തിനകം പൂജ നടത്താനാകും.












Click it and Unblock the Notifications