വിഴിഞ്ഞം പദ്ധതിക്ക് എതിര് നില്‍ക്കുന്നത് തമിഴ്നാട്: കരുണാകരന്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നത് തമിഴ്നാടാണെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു.
ഡിഐസി സംഘടിപ്പിച്ച രാജീവ് ജയന്തി ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിയും ഒരു വിഭാഗം ആള്‍ക്കാരുമാണ് വിഴിഞ്ഞത്തെ തുറമുഖത്തിന് എതിര് നില്‍ക്കുന്നത്. ഈ തുറമുഖം വന്ന് കഴിഞ്ഞാല്‍ തമിഴ്നാടിന്റെ പ്രാധാന്യം കുറയും.അവര്‍ക്ക് മെച്ചപ്പെട്ട രീതിയിലുള്ള വരുമാനം നഷ്ടപ്പെടും. അതേസമയം കേരളത്തിന്റെ പ്രാധാന്യം കൂടുകയും ചെയ്യും. ഇത് ഒഴിവാക്കാനാണ് ടി.ആര്‍.ബാലു തമിഴ്നാടിന്റെ അടുത്ത് സ്ഥലം കണ്ടെത്തി പുതിയൊരു തുറമുഖം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications