കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉസ്താദ് ബിസ്മില്ലാഖാന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

വാരണാസി: പ്രശസ്ത ഷെഹ്നായി വിദ്വാന്‍ ഉസ്താദ് ബിസ്മില്ലാഖാന്‍ അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.5ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 91 വയസായിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ആഗസ്ത് 17നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടിരുന്നെങ്കിലും അര്‍ധരാത്രിയോടെ നില വഷളാവുകയായിരുന്നു.

ബിസ്മില്ലാ ഖാന് അഞ്ച് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്. 1916 മാര്‍ച്ച് 21ന് ജനിച്ച ബിസ്മില്ലാഖാന്‍ അമ്മാവനായ അലി ബക്സ് വിളയാടുവിന്റെ കീഴിലാണ് ഷെഹ്നായിയില്‍ പരിശീലനം നേടിയത്. വര്‍ഷങ്ങള്‍ നീണ്ട തന്റെ സംഗീതജീവിതത്തിനിടയില്‍ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ മനസില്‍ ഷെഹ്നായിയുടെ മധുരനാദത്തിന്റെ അലകളുയര്‍ത്തി.

ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത്രത്ന ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി അവാര്‍ഡ്, ടാന്‍സന്‍ അവാര്‍ഡ്, പത്മവിഭൂഷണ്‍ എന്നിവയും അദ്ദേഹത്തിന് അംഗീകാരമായി ലഭിച്ചു.

ലളിതജീവിതം നയിക്കാന്‍ താത്പര്യപ്പെട്ട അദ്ദേഹം മരണം വരെ ഉപയോഗിച്ചിരുന്ന വാഹനം സൈക്കിള്‍ റിക്ഷയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X