Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേശ വിഗ്രഹം വീണ്ടും പാല് കുടിക്കുന്നു

ദില്ലി: 1995 സപ്തംബറില്‍ ഭക്തരില്‍ വിസ്മയം സൃഷ്ടിച്ച ഗണേശ വിഗ്രഹം പാലു കുടിക്കുന്ന പ്രതിഭാസം വീണ്ടും. ഞായറാഴ്ച രാത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളില്‍ ഗണേശ വിഗ്രഹങ്ങള്‍ പാലു കടിച്ചുവെന്ന റിപ്പോര്‍ട്ടുകളുണ്ടായി.

പ്രധാനമായും ഉത്തര്‍പ്രദേശിലെ ക്ഷേത്രങ്ങളിലാണ് ഗണേശ വിഗ്രഹം പാലുകുടിക്കുന്ന പ്രതിഭാസം കണ്ടത്. വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ ഭക്തരുടെ പ്രവാഹമുണ്ടായി. ഉത്തം നഗറിലെ ശിവമന്ദിറിലും ദില്ലിയിലെ അരുണാ ആസഫലി മാര്‍ഗിലെ ശ്രീരാമ ക്ഷേത്രത്തിലും ഭക്തരുടെ വന്‍തിരക്ക് കാണപ്പെട്ടു.

രാത്രി എട്ട് മണിയോടെ ഗണേശ വിഗ്രഹം പാലുകുടിക്കുന്നുവെന്ന വാര്‍ത്ത പരന്നതോടെ ദില്ലിയിലെ ശ്രീരാമക്ഷേത്രത്തില്‍ ആയിരങ്ങളാണ് പ്രവഹിച്ചത്. പലരും വിഗ്രഹത്തിന് പാല് നല്‍കുകയും ഗണേശന്‍ അത് കുടിക്കുന്നത് കണ്ട് വിസ്മയം പൂകുകയും ചെയ്തു. രാത്രി 11 മണി വരെ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്കുണ്ടായിരുന്നു.

ഈ പ്രതിഭാസത്തെ യുക്തിവാദികള്‍ ശാസ്ത്രീയമായി വിശദീകരിച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ച ഗണേശ വിഗ്രഹം പാല് കുടിക്കുന്ന കാഴ്ച ദൈവീക വിസ്മയമായാണ് ഭക്തര്‍ കണ്ടത്. ചിലര്‍ താന്‍ നല്‍കിയ പാല് ഗണേശ വിഗ്രഹം കുടിച്ചതില്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പാല് നല്‍കിയിട്ടും ഗണേശന്‍ പാല് കുടിക്കാന്‍ വിസമ്മതിച്ചതില്‍ ചിലര്‍ നിരാശരായും കാണപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+