Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ കണ്ട് യുവാവ് ഭാര്യയെ വെടിവച്ചു

താനെ: ഷാറൂഖ്ഖാന്റെ പുതിയ ചിത്രമായ കഭി അല്‍വിദാ ന കെഹ്നകണ്ടതിനു ശേഷം യുവാവ് ഭാര്യയെ വെടിവയ്ക്കുകയും വെട്ടിപരിക്കേല്പിക്കുകയും ചെയ്തു. തന്റെ കാമുകിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിലുള്ള രോഷമാണ് യുവാവിനെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്.

താനെ സ്വദേശിയായ ഷദഫ് അന്‍വര്‍ഖാനാണ് (32) ഭാര്യ രേഷ്മയെ (27) കഭി അല്‍വിദാ ന കെഹ്നക കണ്ടിറങ്ങിയതിനു ശേഷം വെടിവച്ചത്. നായകനും നായികയും തമ്മിലുള്ള വിവാഹേതര ബന്ധത്തിന്റെ കഥ പറയുന്ന കഭി അല്‍വിദാ ന കെഹ്നയില്‍ ഒടുവില്‍ ഇരുവരും തമ്മില്‍ പുതിയ വിവാഹത്തിലേര്‍പ്പെടുകയാണ് ചെയ്യുന്നത്. കഭി അല്‍വിദാ ന കെഹ്ന കണ്ടതിനു ശേഷം ചിത്രത്തിലുള്ളതു പോലെ തന്റെ വിവാഹേതര ബന്ധം സഫലമാകാത്തതിലുള്ള രോഷമാണ് അന്‍വറിനെ ഭാര്യയെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചത്.

ഒമ്പതു വര്‍ഷം മുമ്പാണ് ഷദഫ് രേഷ്മയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഒരു ബാറില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്. എന്നാല്‍ കാമുകിയെ വിവാഹം ചെയ്യാന്‍ ഭര്‍ത്താവിനെ രേഷ്മ അനുവദിച്ചില്ല.

ഈയിടെയായി രേഷ്മ ഷദഫില്‍ നിന്നും അകന്ന് മറ്റൊരു വീട്ടില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തന്റെ രണ്ടു സുഹൃത്തുക്കളോടൊപ്പം രേഷ്മയെ കാണാനാത്തിെയ ഷദഫ് ബാറിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന ആഗ്രഹം താന്‍ ഉപേക്ഷിച്ചെന്ന് രേഷ്മയോട് പറഞ്ഞു. കഭി അല്‍വിദാ ന കെഹ്ന കാണാന്‍ താന്‍ ടിക്കറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും കുട്ടികളെ വീട്ടിലാക്കി തന്റെ കൂടെ വരണമെന്നും ഷദഫ് പറഞ്ഞു.

ഭര്‍ത്താവിന്റെ മാറ്റം കണ്ട് സന്തോഷവതിയായ രേഷ്മ സിനിമ കാണാന്‍ അയാളോടും സുഹൃത്തുക്കളോടുമൊപ്പം തിയേറ്ററിലേക്ക് പോയി. സിനിമ കണ്ടതിനു ശേഷം അവര്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി. വഴിയില്‍ വച്ച് ഷദഫ് ഓട്ടോ നിര്‍ത്തുകയും രേഷ്മയെ പുറത്തേക്ക് വലിച്ചിടുകയും ചെയ്തു. പിന്നീട് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഷദഫ് രേഷ്മയെ വെട്ടി. വയറ്റില്‍ വെടിവയ്ക്കുകയും ചെയ്തു.

രേഷ്മയെ റോഡില്‍ തള്ളി അവര്‍ കടന്നുകളഞ്ഞു. വഴിയാത്രക്കാരുടെ സഹായത്തോടെയാണ് രേഷ്മ പിന്നീട് ആശുപത്രിയിലെത്തിയത്.

കഭി അല്‍വിദാ ന കെഹ്ന കണ്ടതിനു ശേഷം രേഷ്മ ഷദഫിനെ കാമുകിയുമായുള്ള വിവാഹത്തിന് അനുവദിക്കുമെന്ന് അയാള്‍ കരുതിയിട്ടുണ്ടാകുമെന്നും അത് സംഭവിക്കാത്തതു കൊണ്ടാവണം അയാള്‍ ഈ കൃത്യത്തിന് മുതിര്‍ന്നതെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+