വന്ദേമാതരം ഇസ്ലാം വിരുദ്ധം: ദില്ലി ഷാഹി ഇമാം
അലഹബാദ്: വന്ദേമാതരം ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത് ആലപിക്കാന്‍ ആവശ്യപ്പെടുന്നത് മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതിന് ഉദാഹരണമാണെന്നും ദില്ലി ജുമാ മസ്ജിദ് ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരി.
ഇസ്ലാന്റെ തത്വം അനുസരിച്ച് ഒരാള്‍ക്ക് തന്റെ രാജ്യത്തെ സ്നേഹിക്കുകയും ആവശ്യമെങ്കില്‍ രാജ്യത്തിന് ജീവന്‍ കൊടുക്കുകയും ചെയ്യാം. എന്നാല്‍ രാജ്യത്തെ ആരാധിക്കാന്‍ ഒരു മുസ്ലിമിനാവില്ല. അള്ളാഹുവിനെ മാത്രമേ മുസ്ലിമിന് ആരാധിക്കാനാവൂ.
തന്റെ അച്ഛനമ്മമാരെയോ രാജ്യത്തെയോ മുസ്ലിങ്ങള്‍ക്ക് ആരാധിക്കാറില്ല. പ്രവാചകനെ പോലും മുസ്ലിങ്ങള്‍ ആരാധിക്കുന്നില്ല- ഇമാം ചൂണ്ടിക്കാട്ടി.
സപ്തംബര്‍ ഏഴിന് വന്ദേമാതരത്തിന്റെ ശതാബ്ദി പ്രമാണിച്ച് സ്കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രനിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു ഇമാം.
സ്വാതന്ത്യ്രത്തിനു ശേഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും വന്ദേമാതരം ആലപിക്കാന്‍ മുസ്ലിങ്ങളോട് ആവശ്യപ്പെടുന്നത് അതിന്റെ മറ്റൊരു ഉദാഹരണണമാണെന്നും ഇമാം പറഞ്ഞു.












Click it and Unblock the Notifications