കാര്‍ഷിക പാക്കേജ്: തീരുമാനമായില്ല
ദില്ലി: കാര്‍ഷിക തകര്‍ച്ച നേരിടുന്ന കേരളത്തിലെ ജില്ലകള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി ശരത്പവാര്‍ സംസ്ഥാന റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനെ അറിയിച്ചു.
കേരളത്തിന്റെ ആവശ്യം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നും ശരത്പവാര്‍ രാജേന്ദ്രനെ അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കാര്‍ഷിക പാക്കേജ് ഒരു ഘട്ടം മാത്രമാണെന്നും ഇനിയും ഘട്ടം ഘട്ടമായി പുതിയ സഹായങ്ങള്‍ പ്രഖ്യാപിക്കുമെന്നും ശരത്പവാര്‍ അറിയിച്ചു.












Click it and Unblock the Notifications