കോള വിരുദ്ധ സമരം തുടരും
പാലക്കാട്: ജില്ലയിലെ പെപ്സി, കൊക്ക കോള പ്ലാന്റുകള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊക്ക കോള വിരുദ്ധ സമിതി സമരം തുടരും.
കൊക്ക കോളയ്ക്കും പെപ്സിക്കും മാത്രം നിരോധനം ബാധകമാക്കിയ സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് സമിതി നേതാക്കളായ വിളയോടി വേണുഗോപാല്‍, പ്ലാച്ചിമട കണ്ണദാസന്‍ എന്നിവര്‍ പറഞ്ഞു. പ്ലാന്റുകള്‍ മൂലം മലിനീകരണ ഭീഷണി നേരിടുന്ന പരിസരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
കൊക്ക കോളയുടെയും പെപ്സിയുടെയും എല്ലാ ഉത്പന്നങ്ങളും നിരോധിക്കുകയും ഇരുകമ്പനികളുടെയും പ്ലാന്റുകള്‍ അടച്ചുപൂട്ടുകയും ചെയ്യുന്നതു വരെ സമരം തുടരും. ആദിവാസി സംരക്ഷണ സമിതി സമരം പിന്‍വലിച്ചത് കൊക്ക കോള വിരുദ്ധ സമിതിയുടെ സമരത്തെ ബാധിക്കില്ലെന്നും സമിതി നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications