കോള നിരോധനം: താത്കാലിക സ്റേ ഇല്ല
കൊച്ചി: പെപ്സി, കൊക്ക കോള ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്റേ ചെയ്യണമെന്ന കോള കമ്പനികളുടെ ആവശ്യം ഹൈക്കോടതി തള്ളി.
അതേ സമയം കോള കമ്പനികള്‍ പ്രത്യേകമായി നല്‍കിയ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.
ആഗസ്ത് 24ന് കോടതി ഹര്‍ജിമേല്‍ വാദം കേള്‍ക്കും. വ്യാഴാഴ്ച വരെ കോടതിയിലെത്താന്‍ അഡ്വക്കറ്റ് ജനറലിന് അസൗകര്യമുണ്ടെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ ഹൈക്കോടതിയെ അറിയിച്ചു.












Click it and Unblock the Notifications