Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.പിമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

ദില്ലി: സംസ്ഥാനത്തിന്റെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാരും വയനാട്ടില്‍ നിന്നുള്ള എംഎല്‍എമാരും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

വിഴിഞ്ഞം, വല്ലാര്‍പാടം പദ്ധതികള്‍ ഉടന്‍ ആരംഭിക്കണമെന്നും ഗള്‍ഫിലേക്കുള്ള യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും വിമാനയാത്രക്കൂലി വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിന് അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന കാര്‍ഷിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ എംഎല്‍എമാരായ ശ്രേയാംസ്കുമാറും പി. കൃഷ്ണകുമാറും പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. വയനാട്ടില്‍ നിന്നുള്ള കര്‍ഷക സംഘടനാ പ്രതിനിധികളും എംഎല്‍എമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

കേരളത്തിന്റെ ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം എംപിമാരായ എ.കെ.ആന്റണിയും പി. കരുണാകരനും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

കാര്‍ഷിക പാക്കേജ് സംബന്ധിച്ച് പ്രധാനമന്ത്രി കൃഷിമന്ത്രി ശരത്പവാറുമായി വിശദമായി സംസാരിക്കുമെന്ന് അറിയിച്ചതായി ആന്റണി പറഞ്ഞു. കേരളത്തിലെ വ്യോമയാന പ്രശ്നങ്ങള്‍ ഗൗരവപരമായി മന്ത്രി പ്രഫുല്‍കുമാറുമായി സംസാരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി എംപിമാര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+