Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ജലനിരപ്പ് കുറയ്ക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് കുറയ്ക്കണമെന്ന് ഡാം സുരക്ഷാ അതോറിറ്റി ശുപാര്‍ശ ചെയ്തതായി ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

സമിതി അംഗങ്ങള്‍ ഞായറാഴ്ച ഡാം സന്ദര്‍ശിച്ച് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഭൂചലനം നടന്ന സാഹചര്യത്തില്‍ ഡാമിലെ വെള്ളം ഉയരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പത്ത് ദിവസത്തെ നിരീക്ഷണം നടത്തും. പദ്ധതി പ്രദേശത്തെ ഭൂചലന സാധ്യതകളെ കുറിച്ച് കൂടുതല്‍ പഠനം വേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

ചീഫ് എഞ്ചിനീയര്‍ കെ.ദിവാകരന്‍, ഐആര്‍ഡിബി ചീഫ് എഞ്ചിനീയര്‍ എന്‍.ശശി, ജലവിഭവവകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ രാധാമണി, ഭൗമശാസ്ത്ര പഠനകേന്ദ്രം ശാസ്ത്രജ്ഞന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ഡാം സന്ദര്‍ശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+