ഓണക്കിറ്റ് വിതരണം ആഗസ്ത് 23 മുതല്‍
തിരുവനന്തപുരം: ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കായുള്ള ഓണക്കിറ്റ് വിതരണം ആഗസ്ത് 23ന ആരംഭിക്കുമെന്ന് ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി സി.ദിവാകരന്‍ അറിയിച്ചു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിക്കും. ദാരിദ്യ്രരേഖയ്ക്ക് താഴെയുളള 20 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് ലഭിക്കും.
റേഷന്‍ ഷാപ്പുകള്‍ വഴിയും സപ്ലൈകോ ഷാപ്പുകള്‍ വഴിയും കൗണ്ടറുകള്‍ വഴിയുമായിരിക്കും വിതരണം. ഓണക്കിറ്റ് വിതരണത്തിനായി എല്ലാ ജില്ലകളിലും നൂറ് കണക്കിന് കൗണ്ടറുകള്‍ തുറക്കും.
ഒരു കിലോ അരിയും അരക്കിലോ പഞ്ചസാരയും കാല്‍ കിലോ വെര്‍മസിലിനും കിറ്റിലുണ്ടാകും. വിപണിയില്‍ 60-65 രൂപ രൂപ വില വരുന്ന സാധനങ്ങളായിരിക്കും കിറ്റിലുണ്ടാവുക.












Click it and Unblock the Notifications