ശബരിമല: വി.എസിനെതിരെ സുധാകരന്‍
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും ദേവസ്വം മന്ത്രി ജി.സുധാകരനും രണ്ടു തട്ടില്‍. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനമാകാമെന്ന് താന്‍ പറഞ്ഞത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടു തന്നെയാണെന്നും ഇക്കാര്യത്തില്‍ വി.എസ് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനമാകാമെന്ന് സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്ന് വി.എസ് പറഞ്ഞതിനു പിന്നാലെയാണ് സുധാകരന്റെ പ്രസ്താവന. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മന്ത്രിസഭ കൂട്ടായി ചര്‍ച്ച ചെയ്ത ശേഷം സുപ്രിം കോടതിയെ അറിയിക്കുമെന്നും കഴിഞ്ഞ ദിവസം വി.എസ് പറഞ്ഞിരുന്നു.
ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനമാകാമെന്ന തന്റെ അഭിപ്രായം ഏതൊരു ഇടതുപക്ഷക്കാരനും പറയുന്നതാണെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഇത്രയും കാലം താന്‍ പറഞ്ഞ കാര്യങ്ങളൊന്നും പാര്‍ട്ടി തള്ളിക്കളഞ്ഞിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ നിലപാട് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന വി.എസിന്റെ പ്രസ്താവനയ്ക്കെതിരായ കടന്നാക്രമണമായിരിക്കുകയാണ് സുധാകരന്റെ നിലപാട്. മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താനുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനു പിന്നാലെയാണ് സുധാകരന്‍ മറ്റൊരു വിവാദകരമായ പ്രസ്താവന കൂടി നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications