വിമാനത്തില്‍ യുവതിയെ വിഐപി പീഡിപ്പിച്ചു
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഒരു വിഐപി വിമാനത്തില്‍ വച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നു യുവതി പരാതി നല്‍കി. മന്ത്രി പി.ജെ.ജോസഫാണ് വിമാനത്തിലുണ്ടായിരുന്ന ഏക വിഐപിയെന്ന് അറിയുന്നു.
ആഗസ്ത് മൂന്നിന് കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്കുള്ള ഐടി 2483 കിംഗ്ഫിഷര്‍ വിമാനത്തിലാണ് സംഭവം നടന്നത്. ചെന്നൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ലക്ഷ്മി എന്ന യുവതിയോട് തൊട്ടുപിന്നിലെ സീറ്റിലിരിക്കുകയായിരുന്ന വിഐപി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
വിമാനം പുറപ്പെടുന്നതിന് മുമ്പ് ലക്ഷ്മി ഇരുന്ന സീറ്റിന് പിന്നില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ടേക്ക് ഓഫ് സമയത്ത് ഒരാള്‍ പിന്‍സീറ്റില്‍ വന്നിരിക്കുന്നതായി തോന്നിയതായും ടേക്ക്ഓഫ് ചെയ്യുമ്പോള്‍ വിമാനത്തിനുള്ളിലെ ലൈറ്റുകള്‍ മങ്ങിയ സമയത്ത് ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് അപ്പോള്‍ തന്നെ എണീറ്റു നിന്ന് ബഹളം വച്ചുവെന്നും അടുത്തെത്തിയ എയര്‍ഹോസ്റസിനോട് പരാതിപ്പെട്ടെന്നും യുവതി വ്യക്തമാക്കി. രണ്ടു മൂന്നു തവണ ഇത്തരത്തില്‍ ഉപദ്രവമുണ്ടായെന്നും ഇനി തനിക്ക് ഇവിടെയിരിക്കാന്‍ പറ്റില്ലെന്ന് പരാതിപ്പെട്ടതിനൈ തുടര്‍ന്ന് മറ്റൊരു സീറ്റ് നല്‍കിയെന്നും യുവതി പറഞ്ഞു.
അതേ സമയം ആഗസ്ത് മൂന്നിന് നടന്ന സംഭവത്തെ കുറിച്ച് യുവതി പരാതി നല്‍കിയത് ആഗസ്ത് 19നാണ്. സംഭവം നടന്ന് ഏതാനും ദിവസത്തിനു ശേഷം എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ലക്ഷ്മിയുടെ ഭര്‍ത്താവിനെ വിളിച്ച് ഇത്തരമൊരു സംഭവം നടന്നതായി അറിയാന്‍ കഴിഞ്ഞെന്നും സംഭവത്തില്‍ പരാതിയുണ്ടെങ്കില്‍ രേഖാമൂലം അത് എഴുതിവാങ്ങണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും അറിയിച്ചു. തുടര്‍ന്നാണ് ലക്ഷ്മി പരാതി നല്‍കിയത്.












Click it and Unblock the Notifications