മധ്യപ്രദേശില്‍ സ്ത്രീ സതി അനുഷ്ഠിച്ചു
സാഗര്‍: മധ്യപ്രദേശില്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മധ്യവയസ്കയായ സ്ത്രീ സതി അനുഷ്ഠിച്ചു.
തുളസിപൂര്‍ ജില്ലയില്‍ ജനക്റാണി (45) എന്ന സ്ത്രീയാണ് ഭര്‍ത്താവ് പ്രേം നാരായണന്റെ (48) ചിതയില്‍ ചാടി ജീവനൊടുക്കിയത്. അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചതിനു ശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ശവസംസ്കാരം നടക്കുന്ന സ്ഥലത്തു നിന്ന് പോയതിനു ശേഷമായിരുന്നു സംഭവം.
ജനക്റാണി സ്വമേധയാ സതി അനുഷ്ഠിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുറത്തേക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജനകറാണിയുടെ മൃതദേഹം പിന്നീട് നടത്തിയ തിരച്ചിലില്‍ ഭര്‍ത്താവിന്റെ ചിതയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കേസൊന്നും രജിസ്റര്‍ ചെയ്തിട്ടില്ല.












Click it and Unblock the Notifications