കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിക്കെതിരെ അന്വേഷണം വേണം: ഉമ്മന്‍ചാണ്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി പി.ജെ.ജോസഫ് വിമാനത്തില്‍ വച്ച് ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ കുറിച്ച് കാര്യക്ഷമവും വിശ്വസനീയവുമായ അന്വേഷണത്തിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉത്തരവിടണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ജോസഫ് തന്നെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണം. ജോസഫിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്.

ഔപചാരികമായ പരാതി ലഭിച്ചാല്‍ മാത്രമേ അന്വേഷിക്കുകയുള്ളൂവെന്ന വി.എസിന്റെ പ്രസ്താവന അതിശയകരമാണ്. സ്ത്രീ പീഠനങ്ങള്‍ക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങള്‍ നയിച്ച വി.എസിന് ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണത്തിന് ഉത്തരവിടാനുള്ള ബാധ്യതയുണ്ട്. ഔപചാരികമായ പരാതിക്ക് കാത്തു നില്‍ക്കാതെ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വ്യക്തികളെ തേജോവധം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ലെന്ന് തനിക്കെതിരെ കോണ്‍ഗ്രസുകാര്‍ ഗൂഢാലോചന നടത്തിയതാണെന്ന ജോസഫിന്റെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X