മന്ത്രി ജോസഫ് മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: വിമാനയാത്രയ്ക്കിടെ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്തു മന്ത്രി പി.ജെ.ജോസഫ് ചൊവാഴ്ച മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി.
രാവിലെ 7.30ന് ക്ലിഫ് ഹൗസിലെത്തിയാണ് മന്ത്രി വി.എസിനെ കണ്ടത്. ആരോപണത്തെ കുറിച്ച് ജോസഫ് മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നല്‍കിയതായാണ് അറിയുന്നത്. ഈ അപവാദം കെട്ടിച്ചമച്ചതാണെന്നും ഇതേ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജോസഫ് വി.എസിനെ ധരിപ്പിച്ചതായാണ് അറിയുന്നത്.
മന്ത്രിയോടൊപ്പം സുരേന്ദ്രന്‍ പിള്ള എംഎല്‍എയും ഉണ്ടായിരുന്നു. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
എല്‍ഡിഎഫിലെ ഘടകകക്ഷി നേതാക്കളുമായി വി.എസ് ചര്‍ച്ച നടത്തും. എല്ലാ ഘടകകക്ഷി നേതാക്കളും തിരുവനന്തപുരത്ത് എത്തണമെന്ന് വി.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്ത് മൂന്നാം തീയതി ചെന്നൈ-കൊച്ചി കിംഗ്ഫിഷര്‍ വിമാനത്തില്‍ വച്ച് ഒരു യുവതിയെ ജോസഫ് അപമാനിച്ചുവെന്നാണ് ആരോപണം.












Click it and Unblock the Notifications