പണമില്ലാതെ ബിഎഡ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
തൃശൂര്‍ : ഫീസടയ്ക്കാനും മറ്റ് പഠന ചെലവിലും പണമില്ലാത്തതിന്റെ മാനസിക വിഷമത്തില്‍ സ്വാശ്രയ ബിഎഡ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കാലിക്കറ്റ് സര്‍വകലാശാല ഒല്ലൂര്‍ സ്വാശ്രയ ബിഎഡ് സെന്ററിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ബിജി (23) യാണ് ആത്മഹത്യ ചെയ്തത്.
ബാങ്കില്‍ നിന്നും പഠന വായ്പ ലഭിക്കാന്‍ വൈകിയതാണ് ആത്മഹത്യക്ക് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. ഒരു മാസം മുമ്പാണ് ബിജി ബിഎഡ് കോഴ്സിന് ചേര്‍ന്നത്. ഒല്ലൂര്‍ മരത്താക്കര വിയ്യത്ത് ബാലകൃഷ്ണന്റെ മകളാണ് ബിജി.
തിങ്കളാഴ്ച രാവിലെയാണ് ബിജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോഴ്സ് ഫീസായ 30,000 രൂപ നല്‍കാനായി പഠനവായ്പയ്ക്ക് എസ്ബിടിയുടെ ഒല്ലൂര്‍ ബ്രാഞ്ചിനെ സമീപിച്ചിരുന്നെങ്കിലും വായ്പ കിട്ടിയില്ലെന്ന് ബിജിയുടെ അച്ഛന്‍ പറഞ്ഞു. എന്നാല്‍ ആരുടെയും വിദ്യാഭ്യാസ വായ്പ നിരസിച്ചിട്ടില്ലെന്ന് എസ്ബിടി അധികൃതര്‍ അറിയിച്ചു.
കുട്ടനെല്ലൂര്‍ ഗവ. കോളേജില്‍ നിന്ന് ബിഎയും എംകോമും പാസ്സായതിനു ശേഷമാണ് ബിഎഡിന് ചേര്‍ന്നത്. ബിഎഡ് കോഴ്സിന് പ്രവേശനം ലഭിക്കുന്നതിന് മുമ്പ് ബിജി തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയും നോക്കിയിരുന്നു.
ബേബിയാണ് ബിജിയുടെ മാതാവ്. ബിനി സുധീര്‍, ബിന്ദു എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനുശേഷം വടൂക്കര എസ്എന്‍ഡി പി ശ്മശാനത്തില്‍ സംസ്കരിച്ചു.












Click it and Unblock the Notifications