തമിഴ്നാട് സംഘം മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ചു
തേനി: തമിഴ്നാട്ടില്‍ നിന്നുള്ള പൊതുമരാമത്തു വകുപ്പ് എഞ്ചിനീയര്‍മാരുടെ സംഘം മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ചു. അണക്കെട്ട് വളരെ ശക്തമാണെന്നും ഡാമില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയുണ്ടായ ഭൂചലനം ഡാമിനെ ബാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥസംഘം അവകാശപ്പെട്ടു.
ഇപ്പോള്‍ അനുവദനീയമായ പരിധിയായ 136 അടിയില്‍ നിന്നും മുഴുവന്‍ പരിധിയായ 152 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ത്തിയാലും ഡാമിന് കോട്ടമൊന്നുമുണ്ടാകില്ലെന്ന് ചീഫ് എഞ്ചിനീയര്‍ ആര്‍.വി.എസ്.വിജയകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡാമിന് സമീപമുണ്ടായ ഭൂചലനത്തെ കുറിച്ച് കേരളത്തിന്റെ ഉദ്യോഗസ്ഥന്‍മാര്‍ പറഞ്ഞറിഞ്ഞ വിവരം മാത്രമേ തങ്ങള്‍ക്കുള്ളൂ. സുപ്രിം കോടതി വിധി പ്രകാരം ഡാമിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിനെതിരെ കേരളം നടത്തുന്ന മുറവിളി അനാവശ്യമാണ്. റിക്ടര്‍ സ്കെയിലില്‍ ഏഴ് രേഖപ്പെടുത്തുന്ന ശക്തമായ ഭൂചലനത്തെ പോലും അതിജീവിക്കാന്‍ ഡാമിന് ശേഷിയുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications