വിഴിഞ്ഞം പദ്ധതി: 31ന് പ്രധാനമന്ത്രിയെ കാണും
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന് സുരക്ഷാ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ആഗസ്ത് 31ന് പ്രധാനമന്ത്രിയെ കാണുമെന്ന് തുറമുഖമന്ത്രി എം.വിജയകുമാര്‍ അറിയിച്ചു.
സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തുമ്പോള്‍ ഇതു സംബന്ധിച്ച തീരുമാനം അറിയിക്കാമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ള എംപിമാരോട് പറഞ്ഞത്. പദ്ധതിക്ക് അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്.
മുല്ലപ്പെരിയാര്‍ കരാര്‍ പുന:പരിശോധിക്കുന്നതു സംബന്ധിച്ച് ഡാം സുരക്ഷാ അതോറിറ്റിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം കേന്ദ്രത്തെ സമീപിക്കും. ഈ പ്രശ്നത്തില്‍ ഒരേ സമയം നിയമോപദേശവും സാങ്കേതിക ഉപദേശവും സര്‍ക്കാര്‍ തേടും. ഇക്കാര്യത്തില്‍ തമിഴ്നാടുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications