യുവതിയെയും അമ്മയെയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു
പാലക്കാട്: അയല്‍ക്കാരിയായ യുവതിയെയും അമ്മയെയും വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുഴല്‍മന്ദത്തിനടുത്ത് ചാലക്കുളങ്ങര ചിറ്റടി വീട്ടില്‍ രാജന്റെ ഭാര്യ രുഗ്മിണി, മകള്‍ ദിവ്യ (21) എന്നിവരെയാണ് അയല്‍വാസിയായ കളക്കാട് രതീഷ് വെട്ടിക്കൊലപ്പെടുത്തിയത്.
വെട്ടേറ്റ ദിവ്യ തിങ്കളാഴ്ച രാത്രിയും രുഗ്മിണി ചൊവ്വാഴ്ച രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മരിച്ചു. ഇവരെ വെട്ടിയ ശേഷം ഓടി രക്ഷപ്പെട്ട രതീഷിനെ വീടിനടുത്തുള്ള പാടത്ത് വിഷം അകത്തു ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി.
ദിവ്യയ്ക്ക് വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്നാണ് രതീഷ് ഈ കൃത്യത്തിനു മുതിര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications