ഓഹരി സൂചിക 95 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഓഹരി സൂചിക ബുധനാഴ്ച 95 പോയിന്റ് ഇടിഞ്ഞു. ഓട്ടോ, ഓയില്‍, ബാങ്കിംഗ് ഓഹരികള്‍ വിറ്റഴിച്ചതാണ് സൂചിക ഇടിയാന്‍ കാരണമായത്.
ചൊവ്വാഴ്ച ഒമ്പത് പോയിന്റ് ഇടിഞ്ഞതിനു പിന്നാലെ 95.97 പോയിന്റിന്റെ ഇടിവ് കൂടി നേരിട്ട വിപണി 11,406.65ലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. 11,579.92 വരെയെത്തിയ സൂചിക ഒരു ഘട്ടത്തില്‍ 11,374.86 പോയിന്റ് വരെ താഴുകയും ചെയ്തു.
നിഫ്റ്റി 28.80 പോയിന്റ് ഇടിഞ്ഞ് 3,335.80ലെത്തി. സൂചികയുടെ ഇടിവിന് പ്രധാനമായും കാരണമായത് ഓയില്‍, ബാങ്കം, ഫാര്‍മ, ഐടി മേഖലകളിലെ ഓഹരികളാണ്.












Click it and Unblock the Notifications